പാലൂർ സ്കൂൾ ശതാബ്ദി: സമാപന പരിപാടികൾക്ക് തുടക്കമായി
1540490
Monday, April 7, 2025 5:27 AM IST
പുലാമന്തോൾ: പാലൂർ എഎൽപി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾക്ക് തുടക്കമായി. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമാപന പരിപാടികൾ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ വേണു പാലൂർ അധ്യക്ഷത വഹിച്ചു.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, റിട്ടയേർഡ് ഹെഡ്മിസ്ട്രസുമാരായ പി. തങ്കമാളു, ടി. കമലം, പി. ജമീലബീവി, പിടിഎ പ്രസിഡന്റ്് കെ. സുധാകരൻ, എംപിടിഎ പ്രസിഡന്റ് ആർ. രാജലക്ഷ്മി, പി.രാജഗോപാൽ, സുരേഷ് തെക്കീട്ടിൽ, എൻ. മണിലാൽ, ഇക്ബാൽ പി.രായിൽ, കെ.രുഗ്മിണി, സി.രവി, പി.കെ. ഖാലിദ്, എം.കെ. അഷറഫ്, സി.മനോജ്, എം.കെ. അച്യുതാനന്ദൻ, ആർ. പ്രസൂണ്‍ റാം എന്നിവർ പ്രസംഗിച്ചു.
പൂർവ വിദ്യാർഥികൾ തയാറാക്കുന്ന കളിമുറ്റത്തിന്റെ പ്രഖ്യാപനം സേതു പാലൂർ നിർവഹിച്ചു. നൂറു വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയോടെ കലാപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് അങ്കണവാടി കുട്ടികളുടെയും പൂർവവിദ്യാർഥികളുടെയും കലാപരിപാടികളും അരങ്ങേറി.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിക്കും.