പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് പുതിയ വാഹനമായി
1539819
Saturday, April 5, 2025 5:35 AM IST
പെരിന്തൽമണ്ണ: ഡോ.എം.പി. അബ്ദുസമദ് സമദാനി എംപിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് അനുവദിച്ച പുതിയ ബൊലേറോ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ.എൽ.ഷീനലാൽ അധ്യക്ഷത വഹിച്ചു. മുൻ സൂപ്രണ്ട് ഡോ. എ.കെ. റഉൗഫ്, ആർഎംഒ ഡോ. ദീപക്. കെ. വ്യാസ്, നഴ്സിംഗ് സൂപ്രണ്ട് നുസൈബ, ആശുപത്രി എച്ച്എംസി അംഗങ്ങളായ ഡോ.അബൂബക്കർ തയ്യിൽ, സുരേഷ് ബാബു, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.