അങ്ങാടിപ്പുറത്ത് "പുസ്തകപ്പൂരം’ തുടങ്ങി
1540047
Sunday, April 6, 2025 5:37 AM IST
മങ്കട: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂര നഗരിയിൽ പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വേദി വൈസ് ചെയർമാൻ അഡ്വ. പി.എ. നിഷാദ് അധ്യക്ഷത വഹിച്ചു.
27ന് നടക്കുന്ന നന്തനാർ സാഹിത്യ പുരസ്കാര ചടങ്ങിന്റെ പ്രചാരണാർഥമാണ് പൂര നഗരിയിൽ ചാവേർത്തറയുടെ എതിർവശത്തായി പുസ്തകപ്പൂരം സംഘടിപ്പിക്കുന്നത്. നന്തനാർ, ചെറുകാട്, പൂന്താനം കൃതികളോടൊപ്പം കേരളത്തിലെ മറ്റു പ്രസാധകരുടെയും വള്ളുവനാടൻ എഴുത്തുകാരുടെയും പുസ്തകങ്ങൾ ലഭ്യമാണ്.
വള്ളുവനാടൻ സാംസ്കാരിക വേദിയാണ് സംഘാടകർ. എഴുത്തുകാരൻ എൻ.പി. വിജയകൃഷ്ണൻ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അഡ്വ. നജ്മ തബ്ഷീറ, പി.സി. അരവിന്ദൻ, പത്മനാഭൻ, ഷൈജേഷ്, സതീശൻ ആവള, എം. മുഹമ്മദ് ബഷീർ, പി.ജി. ഉദയൻ, വള്ളുവനാടൻ സാംസ്കാരിക വേദി കോ ഓർഡിനേറ്റർ അഭിജിത്ത് അങ്ങാടിപ്പുറം എന്നിവർ പ്രസംഗിച്ചു.