തുവൂരിൽ സെവൻസ് ഫുട്ബോളിന് തുടക്കം
1540486
Monday, April 7, 2025 5:27 AM IST
കരുവാരകുണ്ട്: തുവൂർ ജഐസ്സി ക്ലബിന്റെ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. സന്തോഷ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണമെന്റ് കരുവാരക്കുണ്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ജഐസ്സി ക്ലബ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ.സി. നിയാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എം. ലത്തീഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. ജലീൽ, എസ്എഫ്എ ജനറൽ സെക്രട്ടറി സലാഹുദീൻ മന്പാട്, ട്രഷറർ യൂസഫ് കാളികാവ്,
ടൂർണമെന്റ് കമ്മിറ്റി കണ്‍വീനർ കെ.ബി.നിസാർ, രക്ഷാധികാരികളായ കളത്തിൽ കുഞ്ഞാപ്പു ഹാജി, പി. സലാഹുദീൻ, കൊപ്പത്ത് ഷെരീഫ്, കടന്പോടൻ മൊയ്തീൻകുട്ടി, ഭാരവാഹികളായ കളത്തിൽ മുജീബ്, എ.വി. സലാം, അജ്മൽ കുക്കു, കെവിവിഇഎസ് പ്രതിനിധി വർണം സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യമത്സരത്തിൻ ലക്കി സോക്കർ കൊട്ടപ്പുറം മൂന്നിനെതിരെ നാല് ഗോളുകൾക്ക് റോയൽ ട്രാവൽസ് കോഴിക്കോടിനെ പരാജയപ്പെടുത്തി.