തുവൂരിൽ സെവൻസ് ഫുട്ബോൾ ഇന്ന് മുതൽ
1539814
Saturday, April 5, 2025 5:35 AM IST
കരുവാരകുണ്ട്: തുവൂരിന്റെ കാൽപ്പന്തു കളി ആവേശത്തിന് ഇന്ന് തുടക്കമാകും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം ജഐസ്സി ക്ലബ് ആണ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സന്തോഷ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക.
കളിയോടാകണം ലഹരി, കളിക്കളമാകണം ചങ്ങാതി എന്ന സന്ദേശവുമായാണ് തുവൂർ ജഐസ്സി ക്ലബ് സെവൻസ് ഫുട്ന്പോൾ മേള നടത്തുന്നത്. 22 ടീമുകൾ പങ്കെടുക്കും. ഉദ്ഘാടന മൽസരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലക്കി സ്റ്റാർ കോട്ടപ്പുറവും തമ്മിൽ ഏറ്റുമുട്ടും.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് രാത്രി 7.30 മുതൽ ദ്രൗപതി സുരേഷ്, സിത്താര, ദീലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറും. 6000 പേർക്ക് ഇരിക്കാവുന്ന ഇരുന്പ് ഗാലറിയാണ് ടൂർണമെന്റിനായി സംഘാടകർ ഒരുക്കിയിട്ടുള്ളത്.