അജ്ഞാതജീവി കോഴികളെ കൊന്നു
1540488
Monday, April 7, 2025 5:27 AM IST
പെരിന്തൽമണ്ണ: അജ്ഞാതജീവി വളർത്തുകോഴികളെ കൊന്നു. അങ്ങാടിപ്പുറം പുത്തനങ്ങാടി മൈലാഞ്ചി വളവിൽ കുന്നത്ത് ഹാരിസ് ബാബുവിന്റെ പതിനഞ്ചിലേറെ കോഴികളെയാണ് കൊന്നത്.
7000 രൂപയുടെ നഷ്ടം സംഭവിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടിന് ശേഷമാണ് സംഭവം. മെരുവാണ് കോഴികളെ കൊന്നതെന്ന് നാട്ടുകാർ പറയുന്നു.