കുഞ്ഞൻ കോഴിമുട്ട കൗതുകമാകുന്നു
1540053
Sunday, April 6, 2025 5:37 AM IST
പുലാമന്തോൾ: വ്യത്യസ്തമായ കുഞ്ഞൻ കോഴിമുട്ട കൗതുകമായി. പെരിന്തൽമണ്ണ ബ്ലോക്ക് പുലാമന്തോൾ ഡിവിഷൻ മെന്പർ വടക്കൻ പാലൂരിലെ പി. ഉമ്മുസൽമയുടെ വീട്ടിൽ വളർത്തുന്ന കോഴിയാണ് കുഞ്ഞൻ മുട്ടയിട്ടത്.
മുന്തിരിയോളം വലിപ്പമുള്ള കോഴിമുട്ടയാണ് ഏവരിലും കൗതുകമുണർത്തിയത്. സാധാരണ ഇടുന്ന മുട്ടക്ക് അന്പത് ഗ്രാമോളം തൂക്കമുണ്ടെങ്കിൽ ഈ കുഞ്ഞൻ മുട്ടക്ക് രണ്ട്ഗ്രാം മാത്രമാണ് തൂക്കം. വീട്ടാവശ്യത്തിന് വളർത്തുന്ന പതിനഞ്ചോളം കോഴികളിൽ ഒരു കോഴിയാണ് ഈ രീതിയിൽ കുഞ്ഞൻ മുട്ടയിട്ടത്.