ലഹരിക്കെതിരേ പോസ്റ്റർ പ്രചാരണം
1540051
Sunday, April 6, 2025 5:37 AM IST
കൊളത്തൂർ: കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ "ലഹരി വേണ്ട' എന്ന സന്ദേശം വീടുകളിലെത്തിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ലഹരി നിർമാർജന സമിതി കൊളത്തൂർ യൂണിറ്റ് പടയൊരുക്കം കാന്പയിന് പിന്തുണ നൽകി പോസ്റ്റർ പ്രചാരണം ആരംഭിച്ചു.
കൊളത്തൂർ സ്റ്റേഷനിൽ നടന്ന പരിപാടി സിഐ സജിത്ത് ഉദ്ഘാടനം ചെയ്തു. ലഹരി നിർമാർജന സമിതി മങ്കട മണ്ഡലം ട്രഷറർ മാനു തങ്ങൾ അധ്യക്ഷത വഹിച്ചു.
എഎസ്ഐമാരായ ബൈജു, കുര്യാക്കോസ്, ജോർജ്, ജ്യോതി, സിപിഒമാരായ സജീർ നജ്മുദീൻ, ഗ്രേസ് എന്നിവർ പങ്കെടുത്തു. ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പ്രചാരണം.