മൈക്രോ ഫിനാൻസ് വായ്പ വിതരണം ചെയ്തു
1540495
Monday, April 7, 2025 5:31 AM IST
മഞ്ചേരി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസുകളിലെ 74 അയൽക്കൂട്ടങ്ങളിലെ 657 അംഗങ്ങൾക്ക് അനുവദിച്ച 59050000 രൂപയുടെ വിതരണോദ്ഘാടനം അഡ്വ. യു.എ. ലത്തീഫ് എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സണ്‍ ഷാഹിന, വൈസ് ചെയർമാൻ വി.പി. ഫിറോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എൽസി, വാർഡ് കൗണ്‍സിലർ ഫാത്തിമ സുഹ്റ, സിഡിഎസ് ചെയർപേഴ്സണ്‍ സറഫുന്നീസ എന്നിവർ പ്രസംഗിച്ചു.
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജർ ഹനീഫ പദ്ധതി വിശദീകരണം നടത്തി. മെംബർ സെക്രട്ടറി റെജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. സിഡിഎസ് ഉപസമിതി കണ്‍വീനർമാർ, സിഡിഎസ് അംഗങ്ങൾ, അക്കൗണ്ടന്റ്മാർ തുടങ്ങിയവർ സംബന്ധിച്ചു.