ഡോ. ജെ.ഒ. അരുണിന് യാത്രയയപ്പ്
1539816
Saturday, April 5, 2025 5:35 AM IST
മഞ്ചേരി: പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന് ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മഞ്ചേരിയിലെ ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ് വിഭാഗം ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. കളക്ടറും എംഎൽഎയും ചേർന്ന് ജെ.ഒ. അരുണിന് ഉപഹാരം നൽകി.
പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ തൃപാഠി, തിരൂർ സബ് കളക്ടർ കെ. ദീപക് കൈനിക്കര, എഡിഎം എൻ.എം. മെഹറലി, പാലക്കാട് ഡെപ്യൂട്ടി കളക്ടർ റോബി, ഡെപ്യൂട്ടി കളക്ടർമാരായ അൻവർ സാദത്ത്, ലത, സുരേഷ്, സനീറ, ഏറനാട് തഹസിൽദാർ എം. മുകുന്ദൻ, ഗ്രീൻഫീൽഡ് ഓഫീസിലെ തഹസിൽദാർമാരായ ദീപ, വല്ലഭൻ, സുജയ തുടങ്ങിയവർ പ്രസംഗിച്ചു.
വയനാട് പുനരധിവാസത്തിന്റെ പ്രാരംഭ പ്രവർത്തങ്ങളുടെ സ്പെഷൽ ഓഫീസാറായി പ്രവർത്തിക്കുന്നതിനിടെയാണ് ഐഎഎസ് ലഭിച്ച ഡോ. ജെ.ഒ. അരുണിനെ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് നിയമിച്ച് കേന്ദ്ര സർക്കാർ വിഞാപനം പുറപ്പെടുവിച്ചത്.