ലഹരി വിരുദ്ധ സായാഹ്ന സംഗമം
1532526
Thursday, March 13, 2025 5:42 AM IST
പെരിന്തൽമണ്ണ: ലഹരിക്കെതിരെ പ്രതിഷേധജ്വാല എന്ന പേരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പെരിന്തൽമണ്ണ മാർച്ചന്റ്സ് യൂത്ത് വിംഗ് ലഹരി വിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു.
കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്. മൂസു സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് ഖാജാ മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു. ഐഎംഎ ജില്ലാ കോ ഓർഡിനേറ്റർ ഡോ. നിലാർ മുഹമ്മദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അസോസിയേഷൻ ജനറൽ സെക്രട്ടറി സിപിഎം. ഇഖ്ബാൽ, ട്രഷറർ ലത്തീഫ്, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഇബ്രാഹിം കാരയിൽ, കെവിവിഇഎസ് മണ്ഡലം പ്രസിഡന്റ് യുസുഫ് രാമപുരം, വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ജമീല ഇസുദീൻ, ജില്ലാ യൂത്ത് സെക്രട്ടറി പി.ഫിറോസ്, മർച്ചന്റ്സ് യൂത്ത് വിംഗ് സ്ഥാപക ജനറൽ സെക്രട്ടറി കെ.എം. അച്യുതൻ എന്നിവർ പ്രസംഗിച്ചു.