റോഡരികിലെ സ്ലാബ് ഭീഷണിയാകുന്നു
1532511
Thursday, March 13, 2025 5:32 AM IST
പെരിന്തൽമണ്ണ: കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ നിന്ന് ആമിന ഹോസ്പിറ്റലിലേക്ക് കയറാനുള്ള വഴിയിലെ സ്ലാബ് ദേശീയപാതയിലേക്ക് നീങ്ങിനിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു.
ഗതാഗത കുരുക്കുകൊണ്ട് വീർപ്പുമുട്ടുന്ന ദേശീയപാതയിൽ വാഹനങ്ങൾ സ്ലാബിലൂടെ കയറി ഇറങ്ങാനും സാധ്യതയുണ്ട്. ലോഡുമായി വരുന്ന ലോറികൾ, ഗ്യാസ് കണ്ടെയ്നറുകൾ എന്നിവ ഈ വഴിയിലൂടെയാണ് കടന്നുപോകാറ്.
കാൽനടയാത്രക്കാർ ഉപയോഗിക്കുന്ന ഓടയ്ക്കു മുകളിലെ സ്ലാബ് നീങ്ങി നിന്നതിനാൽ ഇതുവഴി വരുന്ന കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതിനു പരിഹാരം കാണണമെന്നാണ് നാട്ടുകരുടെ ആവശ്യം.