വൈഡനിംഗ് ചലഞ്ച്; പ്രവൃത്തി ആരംഭിച്ചു
1532518
Thursday, March 13, 2025 5:41 AM IST
മഞ്ചേരി: നഗരസഭ നടപ്പാക്കുന്ന വൈഡനിംഗ് ചലഞ്ച് പദ്ധതിക്ക് തുടക്കം. കെആർഎസ് റോഡ് വീതി കൂട്ടുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ച് ചെയർപേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന മുനിസിപ്പൽ റോഡുകൾ പൊതുജന പങ്കാളിത്തത്തോടെ വീതി കൂട്ടി നവീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുളിക്കൽ ടവർ റോഡ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ക്രോസ് ലിങ്ക് റോഡ്, കെആർഎസ് റോഡ് എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻ റഹീം പുതുക്കൊള്ളി, കൗണ്‍സിലർമാരായ മരുന്നൻ മുഹമ്മദ്, ഹുസൈൻ മേച്ചേരി, അഷ്റഫ് കാക്കേങ്ങൽ, ഫൈസൽ പാലായി, മുനിസിപ്പൽ സെക്രട്ടറി പി. സതീഷ് കുമാർ, സിഡിഎസ് ചെയർപേഴ്സണ്‍മാരായ ഷാഹിന, പി. ഷറഫുന്നീസ എന്നിവർ സംബന്ധിച്ചു.