മാർത്തോമ കോളജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു
1532241
Wednesday, March 12, 2025 5:40 AM IST
ചുങ്കത്തറ: മാർത്തോമ കോളജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷന്റെ നിയമങ്ങൾ അനുസരിച്ചുള്ള പരിശോധനയിൽ ഹരിത നിയമാവലി പാലിക്കുന്നതിലാണ് ചുങ്കത്തറ മാർത്തോമ കോളജിനെ എ പ്ലസ് ഗ്രേഡോടെ ഹരിത കലാലയമായി അംഗീകരിച്ചിരിക്കുന്നത്.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി പ്രഖ്യാപനം നിർവഹിച്ച് സാക്ഷ്യപത്രം കോളജ് ബർസാർ റവ. ജിനു ഈപ്പൻ കുര്യന് സമർപ്പിച്ചു. കോഴിക്കോട് സർവകലാശാലയിലെ മികച്ച വിമെൻസ് സെൽ കോ ഓർഡിനേറ്റർക്കുള്ള അവാർഡ് ചടങ്ങിൽ ഡോ. കെ.കെ. അനുപമക്ക് സമ്മാനിച്ചു.
ഹരിത പരിപാലന പ്രക്രിയക്ക് നേതൃത്വം നൽകുന്നവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. രാജീവ് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ടി.എം. ജോർജ്, ഡോ. ജിനോ പി. വർഗീസ്, രഞ്ജു, അമ്മു, ജോസഫ് എന്നിവർ പ്രസംഗിച്ചു.