നിലന്പൂരിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കും
1532246
Wednesday, March 12, 2025 5:46 AM IST
മലപ്പുറം: കൃഷിവകുപ്പിന്റെ ആർകെവിവൈ പദ്ധതി പ്രകാരം നിലന്പൂർ താലൂക്കിലെ 27.363 കിലോമീറ്റർ സ്ഥലത്ത് സൗരോർജ തൂക്കുവേലി നിർമിക്കുന്നതിന് കൃഷിവകുപ്പും വനംവകുപ്പും സംയുക്ത ധാരണയായി.
മനുഷ്യ-വന്യജീവി സംഘർഷം മൂലം സ്വകാര്യകൃഷിയിടങ്ങളിൽ കൃഷിനാശം തടയുന്നതിനാണ് തീരുമാനം കൈക്കൊണ്ടത്.
മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.പി. അബ്ദുൾ മജീദ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (നോർത്ത് ഡിവിഷൻ, നിലന്പൂർ) പി. കാർത്തിക് എന്നിവർ പങ്കെടുത്തു.
പദ്ധതി നിർവഹണം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫീസർമാരുടെയും സംയുക്ത യോഗം ചേരുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശം നൽകി.