നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി
1532248
Wednesday, March 12, 2025 5:46 AM IST
മഞ്ചേരി: പലചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്ന് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു.മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി മഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ് കാരക്കുന്ന് തടിനിലപ്പടിയിലെ തരകൻ സ്റ്റോറിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
കട നടത്തിപ്പുകാരനായ തരകൻ വീരാനെതിരേ പോലീസ് കേസെടുത്തു. നിരവധി തവണ ഈ കടയിൽനിന്ന് നിരോധിത ഉത്പ്പന്നങ്ങൾ വിദ്യാർഥികൾക്കും മറ്റാളുകൾക്കും വിൽപ്പന നടത്തിയതിന് പോലീസും എക്സൈസും കേസെടുത്തിരുന്നു.
തുടർന്നും ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. വ്യാപാര സ്ഥാപനത്തിനെതിരേ നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.