ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു
1532239
Wednesday, March 12, 2025 5:40 AM IST
പെരിന്തൽമണ്ണ: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നിർദേശങ്ങൾ നടപ്പാക്കാത്തതിൽ കത്തോലിക്ക കോണ്ഗ്രസ് പെരിന്തൽമണ്ണ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. മലയോര കർഷകർ നേരിടുന്ന വന്യജീവി ആക്രമണത്തിന് സർക്കാർ ശാശ്വത പരിഹാരം കാണണമെന്നും വെട്ടിക്കുറച്ച ന്യൂനപക്ഷ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന ലഹരി വ്യാപനത്തിൽ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.
ഏപ്രിൽ അഞ്ചിന് കോഴിക്കോട്ട് നടക്കുന്ന അവകാശ പ്രഖ്യാപന റാലിയിലും പ്രതിഷേധ സംഗമത്തിലും യൂണിറ്റുകളിൽ നിന്ന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. മേഖലാ ഡയറക്ടർ ഫാ.ജിൽസ് കാരിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് വർഗീസ് കണ്ണാത്ത്, സെക്രട്ടറി ഷാജു അറക്കൽ നെല്ലിശേരി, രൂപത നിർവാഹക സമിതി അംഗം ബോബൻ കൊക്കപ്പുഴ, ജെയിംസ് തെക്കേക്കുറ്റ്, സെബാസ്റ്റ്യൻ ളാമണ്ണിൽ, ബിനോയ് മേട്ടയിൽ, ലൗജു ഓലിക്കര, മനോജ് നടക്കൽ, ജോപ്പൻ ചുമപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.