കഞ്ചാവ് ഉപയോഗിച്ചവരെ പോലീസിൽ ഏൽപ്പിച്ചു
1532525
Thursday, March 13, 2025 5:42 AM IST
കരുവാരകുണ്ട്: കഞ്ചാവ് ഉപയോഗിച്ച മൂന്ന് പേരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഏപ്പിക്കാട് സ്വദേശികളായ അജ്മൽ ഹുസൈൻ, ഇബ്രാഹിം, തുവൂർ തെക്കുംപുറം സ്വദേശി ഷഫീഖ് എന്നിവരെയാണ് തെക്കുംപുറത്തെ ഗ്യാലക്സി ക്ലബ് പ്രവർത്തകർ പിടികൂടി കരുവാരക്കുണ്ട് പോലീസിന് കൈമാറിയത്.
പൊതുജനത്തിന്റെ സഹായത്തോടെ ലഹരിമുക്തമായ നാട് വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ആവിഷ്കരിച്ച ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.
തെക്കുംപുറം റെയിൽവേ റോഡിൽ കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്പോഴാണ് ഗ്യാലക്സി ക്ലബ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇവരെ പിടികൂടിയത്. തുടർന്ന് കരുവാരക്കുണ്ട് പോലീസിന് കൈമാറുകയായിരുന്നു.