ചാലിയാർ പുഴയിൽ നീന്തിത്തുടിച്ച് കാട്ടാനക്കൂട്ടം
1532508
Thursday, March 13, 2025 5:32 AM IST
നിലന്പൂർ: വേനൽ ചൂടിൽ ചാലിയാർ പുഴയിൽ നീന്തിത്തുടിച്ച് കാട്ടാനക്കൂട്ടം. രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് കാട്ടാനകളെയാണ് ചാലിയാർ പുഴയുടെ മന്പാട് ഭാഗത്തെ കടവിൽ ഇന്നലെ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കാണപ്പെട്ടത്. ഒരു മണിക്കൂറോളം ചാലിയാറിലെ വെള്ളത്തിൽ നിലയുറപ്പിച്ച ശേഷം അവ തിരികെ കാടുകയറി.
സമീപത്തെ വീട്ടുകാരാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കഴിഞ്ഞ മാസം മൈലാടി പാലത്തിന് താഴെ ചാലിയാറിൽ മൂന്ന് കാട്ടാനകളെ കാണപ്പെട്ടിരുന്നു. നിലന്പൂർ ടൗണിലുൾപ്പെടെ കാട്ടാനകൾ ഭീതി വിതക്കുകയും ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടം കോരംകോട് ഭാഗങ്ങളിൽ വീടിന്റെ മതിലുകളും ഗേറ്റുകളും തകർക്കുന്നതിനിടയിലാണ് കാട്ടാനകൾ ചാലിയാർ പുഴയിലെത്തിയത്.
ചാലിയാറിന്റെയും പുന്നപ്പുഴയുടെയും കരിന്പുഴയുടെയും കാഞ്ഞിരപുഴയുടെയും കുറവൻ പുഴയുടെയും തീരങ്ങളിലായി രണ്ട് ഡസനോളം കാട്ടാനകളാണ് തന്പടിച്ചിട്ടുള്ളത്.