പുത്തനങ്ങാടി സെന്റ് മേരീസ് കോളജിൽ തൊഴിൽമേള 15ന്
1532510
Thursday, March 13, 2025 5:32 AM IST
മലപ്പുറം: പുത്തനങ്ങാടി സെന്റ് മേരീസ് കോളജ് പ്ലേസ്മെന്റ് സെൽ സംഘടിപ്പിക്കുന്ന തൊഴിൽമേള 15ന് കോളജിൽ നടക്കും. പ്രിൻസിപ്പൽ ഫാ.ഡെന്നി ചോലപ്പള്ളിൽ മേള ഉദ്ഘാടനം ചെയ്യും. ഫോണ് പേ, റിലയൻസ് ജിയോ, മൈജി, കെവിആർ, എഎം മോട്ടോഴ്സ്, മുത്തൂറ്റ് മൈക്രോഫിൻ, ചിക്കിംഗ് റസ്റ്റോറന്റ് തുടങ്ങി ചെറുതും വലുതുമായ നാൽപ്പതോളം സ്ഥാപനങ്ങൾ ഉദ്യോഗാർഥികളെ തേടിയെത്തും.ആയിരത്തിൽപരം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്കും തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സൗജന്യമായി അഭിമുഖത്തിൽ പങ്കെടുക്കാം.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു വരെ നടക്കുന്ന അഭിമുഖത്തിൽ എല്ലാ തൊഴിൽ അന്വേഷകർക്കും പങ്കെടുക്കാമെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.ചാക്കോ കൊച്ചുപറന്പിൽ, സംഘാടക സമിതി ഭാരവാഹികളായ പി.കെ.അശ്വിൻ, സെയ്താലി കക്കാട്ടിൽ, സജിത് ശ്രീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.