ദേശീയപാത സർവീസ് റോഡ് ഗതാഗതകുരുക്കിൽ
1532243
Wednesday, March 12, 2025 5:46 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെയും പരിസര പ്രദേശങ്ങളിലെയും രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കാൻ മൊബിലിറ്റി ഹബ്ബിന് ആവശ്യം ശക്തമാക്കി ആക്ഷൻ കൗണ്‍സിൽ.
ബസ്ബേ നിർമാണം കൊണ്ട് ഗതാഗത കുരുക്ക് പരിഹരിക്കാനാകില്ലെന്നും ചെറുബസുകൾക്കും ടാക്സി ഓട്ടോകൾക്കും ദീർഘദൂര ബസുകൾക്കും ഹാൾട്ട് ചെയ്യും വിധം സൗകര്യമുള്ള മൊബിലിറ്റി ഹബ്ബാണ് വേണ്ടതെന്നും ആക്ഷൻ കമ്മിറ്റി ഫോർ കലിക്കട്ട് യൂണിവേഴ്സിറ്റി മൊബിലിറ്റി ഹബ്ബ് ചെയർമാൻ പി.കെ. പ്രദീപ് മേനോൻ, കണ്‍വീനർ അഡ്വ. കെ.ടി.വിനോദ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
സാധാരണ ബസ്ബേയിലേക്ക് എല്ലാ ദീർഘദൂര ബസുകളും കയറികൊള്ളണമെന്നില്ല. വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞാൽ ആൾപെരുമാറ്റം ഇല്ലാത്തിടമാകും ബസ്ബേ. എൻഎച്ച് നിർമാണ കന്പനി ഇപ്പോൾ തന്നെ പലയിടങ്ങളിലും ജനസൗകര്യം കണക്കിലെടുക്കാതെ ബസ്ബേകൾ നിർമിച്ചത് ആളുകൾ ഉപയോഗിക്കുന്നില്ല. പരിസര പഞ്ചായത്തുകളിലുള്ളവർക്ക് മിനി ബസുകളിൽ വന്ന് ദീർഘദൂര ബസുകളിലേക്ക് മാറി കയറാനുള്ള സൗകര്യം ഉണ്ടാകണം.