കരിപ്പൂരിൽ 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
1532210
Wednesday, March 12, 2025 5:10 AM IST
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 340 ഗ്രാംസ്വർണ മിശ്രിതവുമായി യാത്രക്കരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 8.15ന് ദുബായിൽ നിന്നെത്തിയ ഇൻഡിഗോ 6 ഇ-1476 വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ താമരശേരി സ്വദേശി സഹീഹുൽ മിസ്ഫറി (29) ൽ നിന്നാണ് എയർപോർട്ടിന് പുറത്ത് വച്ച് പോലീസ് സ്വർണം പിടികൂടിയത്. ഏറെ നേരം ചോദ്യം ചെയ്തതിനുശേഷമാണ് മിസ്ഫർ കുറ്റം സമ്മതിച്ചത്.
സ്വർണം മിശ്രിതരൂപത്തിൽ രണ്ട് പാക്കറ്റുകളിലാക്കി ജീൻസിന്റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ചാണ് ഇയാൾ വിദേശത്ത് നിന്നെത്തിയത്.
ആഭ്യന്തര വിപണിയിൽ 24 ക്യാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8750 രൂപയാണ് നിലവിലെ വില.
പിടിച്ചെടുത്ത 340 ഗ്രാം സ്വർണ മിശ്രിതത്തിൽ 300 ഗ്രാം ശുദ്ധസ്വർണം അടങ്ങിയിട്ടുണ്ടാകാം.
അങ്ങനെയെങ്കിൽ പിടികൂടിയ സ്വർണത്തിന് 26 ലക്ഷത്തിലധികം രൂപ വില വരും. മിസ്ഫറിനെ ചോദ്യം ചെയ്തു വരികയാണ്. സ്വർണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പോലീസ് അറിയിച്ചു.