വന്യമ്യഗശല്യം ഇന്ന് സർവകക്ഷി യോഗം
1532521
Thursday, March 13, 2025 5:41 AM IST
നിലന്പൂർ:വന്യമ്യഗശല്യത്തിന് പരിഹാരം തേടി ചാലിയാർ പഞ്ചായത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. നിലന്പൂർ നോർത്ത് ഡിഎഫ്ഒയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് പഞ്ചായത്ത് സാംസ്കാരിക നിലയത്തിലാണ് യോഗം നടക്കുക. കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.
കാട്ടാനകളെ എങ്ങനെ കാടുകയറ്റാം എന്ന ചോദ്യത്തിന് വനം വകുപ്പ് മറുപടി നൽകേണ്ടി വരും. പന്തീരായിരം വനത്തിലേക്ക് കാട്ടാനകളെ കയറ്റാം എന്ന നിർദേശമാണ് വനം വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.
എന്നാൽ പന്തീരായിരം, മൂവായിരം വനമേഖലകളിലേക്ക് കാട്ടാനകളെ കയറ്റിവിട്ടാൽ ദിവസങ്ങൾക്കുള്ളിൽ അവ ജനവാസ മേഖലയിലേക്ക് തന്നെ മടങ്ങിയെത്തും. ഈ സാഹചര്യത്തിൽ അക്രമകാരികളായ കാട്ടാനകളെ മയക്കുവെടിവച്ച് പിടികൂടി ജില്ലക്ക് പുറത്തുള്ള വന മേഖലയിലേക്ക് കയറ്റി വിടണമെന്നാണ് കർഷകരുടെ ആവശ്യം.