കൊലക്കേസ് പ്രതി 19 വർഷത്തിനു ശേഷം പിടിയിൽ
1532514
Thursday, March 13, 2025 5:32 AM IST
കുറ്റിപ്പുറം: യുവാവിനെ കാറിൽ നിന്നിറക്കി വെട്ടിക്കൊലപ്പെടുത്തി കവർച്ച നടത്തിയ സംഘത്തിലെ പ്രധാനി 19 വർഷത്തിനു ശേഷം കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ.
തൃശൂർ ജില്ലയിലെ മണലൂർ കൊക്കിനി വിമേഷ് (42) ആണ് പിടിയിലായത്. ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു ഇയാൾ. 2006 ൽ കാഞ്ഞിരക്കുറ്റിയിലാണ് സംഭവം. ഒളിവിലായിരുന്ന ഇദ്ദേഹത്തെ കുറ്റിപ്പുറം എസ്എച്ച്ഒ നൗഫലിന്റെ നിർദേശ പ്രകാരം എസ്ഐ സുധീറിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ ജോണ്സണ്,
ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ രഘുനാഥ് എന്നിവർ ചേർന്ന് മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ ഇന്നലെ പെരിന്തൽമണ്ണയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്റ് ഉൾപ്പടെ പുറപ്പെടുവിച്ചിരുന്നു.