എംഡിസിഎ ഫ്യൂച്ചർ കപ്പ് മലപ്പുറത്തിനും മഞ്ചേരിക്കും ജയം
1515574
Wednesday, February 19, 2025 5:40 AM IST
പെരിന്തൽമണ്ണ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന മാസ്ട്രാൻസ് എംഡിസിഎ ഫ്യൂച്ചർ കപ്പ് ടി-20 ക്രിക്കറ്റ് സീസണ്-1 ൽ ഹോക്ക്സ് മഞ്ചേരി 44 റണ്‍സിന് എംസിസി വളാഞ്ചേരിയെയും ഹാഞ്ജി മസ്താൻസ് മലപ്പുറം ആറ് വിക്കറ്റിന് ഹോക്ക്സ് മഞ്ചേരിയെയും പരാജയപ്പെടുത്തി.
ഇന്ന് ഉച്ചക്ക് രണ്ടിന് എംസിസി വളാഞ്ചേരി ജൂണിയർ റോയൽസ് കോട്ടക്കലിനെയും വൈകിട്ട് ഏഴിന് ഹാഞ്ജി മസ്താൻസ് മലപ്പുറം ടസ്ക്കേഴ്സ് നിലന്പൂരിനെയും നേരിടും.