ഗ്ലോബൽ ഫ്രറ്റേണിറ്റി കേരള ഭാരവാഹികളെ തെരഞ്ഞെടുത്തു
1515564
Wednesday, February 19, 2025 5:39 AM IST
തേഞ്ഞിപ്പലം : കോഹിന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ഗ്ലോബൽ ഫ്രറ്റേണിറ്റി കേരള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവത്തനം, രാഷ്ട്രീയ, ജാതിമതഭേദമന്യേയുള്ള കൂട്ടായ്മ, സംഘടനയുടെ പ്രവത്തകരിൽ മാനുഷികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഉൗന്നൽ നൽകി പ്രവർത്തിക്കുന്ന സംഘടനയാണ് ഗ്ലോബൽ ഫ്രറ്റേണിറ്റി കേരളയെന്ന് സംഘാടകർ അറിയിച്ചു.
ഭാരവാഹികൾ: വി.പി. സദാനന്ദൻ (പ്രസിഡന്റ്), കെ.എൽ.ആന്റണി (വൈസ് പ്രസിഡന്റ്), മൊറയൂർ രാജൻ (സെക്രട്ടറി), പ്രേംജി (ജോയിന്റ് സെക്രട്ടറി), കെ.വി. അഗസ്റ്റിൻ (ട്രഷറർ), എം.കെ. പ്രമോദ്(പിആർഒ), ടി.കെ. രാധാകൃഷ്ണൻ (കോ ഓർഡിനേറ്റർ), ടി.എം. നാരായണൻ,
കക്കാട്ട് നാരായണൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ). സംഘടനയുടെ ആദ്യപരിപാടിയായി ഇന്ന് വൈകുന്നേരം 6.30 ന് ലേ കാഞ്ചീസ് ഓഡിറ്റോറിയത്തിൽ ദ്രോണാചാര്യ അവാർഡ് 2024 (ലൈഫ് ടൈം കാറ്റഗറി) ലഭിച്ച പ്രശസ്ത ബാഡ്മിന്റണ്‍ കോച്ച് എസ്. മുരളീധരനെ അനുമോദിക്കും.