പരിഷത്ത് മേഖലാ സമ്മേളനം തുടങ്ങി
1515572
Wednesday, February 19, 2025 5:40 AM IST
മഞ്ചേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 62-ാമത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മഞ്ചേരി മേഖലയിലും സമ്മേളനങ്ങൾക്ക് തുടക്കമായി. ഒളമതിലിലും മഞ്ചേരിയിലും യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. ഒളമതിൽ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് കെ. മധുസൂദനനും മഞ്ചേരിയിൽ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി കെ.കെ. ജനാർദനനും ഉദ്ഘാടനം ചെയ്തു.
ഒളമതിൽ യൂണിറ്റ് ഭാരവാഹികൾ : എം. രാജേഷ് (പ്രസിഡന്റ്്), കെ.പി. അയ്യപ്പൻ (വൈസ് പ്രസിഡന്റ്), എം.സി. സക്കീർ ഹുസൈൻ (സെക്രട്ടറി), എം. ആർദ്ര (ജോയിന്റ് സെക്രട്ടറി). മഞ്ചേരി യൂണിറ്റ് ഭാരവാഹികൾ : ഇ.എം. നാരായണൻ (പ്രസിഡന്റ്്), വി.സി. തോമസ് (സെക്രട്ടറി), കെ.സി. കൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ.സി. ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി).
മാർച്ച് ഒന്‍പതിന് നടക്കുന്ന മേഖല സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗവും ഒളമതിലിൽ നടന്നു. ഭാരവാഹികളായി പി. മുരളി (ചെയർമാൻ), കൃഷ്ണൻകുട്ടി ഒളമതിൽ (ജനറൽ കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.