മലപ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം
1515573
Wednesday, February 19, 2025 5:40 AM IST
മലപ്പുറം: മലപ്പുറത്ത് എസ്ഡിപിഐ റാലിയും സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്കുശേഷം മൂന്ന് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ മച്ചിങ്ങൽ ബൈപ്പാസിൽ നിന്ന് മുണ്ടുപറന്പ്, കാവുങ്ങൽ വഴി തിരിഞ്ഞുപോകണം.
പെരിന്തൽമണ്ണ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ മുണ്ടുപറന്പ്, മച്ചിങ്ങൽ വഴിയും മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാവുങ്ങൽ വഴിയോ മച്ചിങ്ങൽ വഴിയോ പോകണം. വേങ്ങര വഴി വരുന്ന വാഹനങ്ങൾ കാരത്തോട് കോണോംപാറ വഴിയും കോട്ടയ്ക്കലിൽ നിന്ന് വരുന്ന വാഹനങ്ങൾ മൈലപ്പുറം കെവി ജംഗ്ഷൻ ബൈപ്പാസിലൂടെ കുന്നുമ്മലിലെത്തി തിരിച്ചുപോകണം.