വന്യമൃഗ ശല്യത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച്
1515562
Wednesday, February 19, 2025 5:39 AM IST
മൂത്തേടം: പാലാങ്കരയിലെയും പരിസര പ്രദേശങ്ങളിലും വന്യമൃഗ ശല്യത്തിനെതിരെ വാർഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുളായി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ഡിസിസിയുടെ മുതിർന്ന അംഗം കെ.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. മൂത്തേടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജലീൽ അധ്യക്ഷത വഹിച്ചു. കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മൂത്തേടം പഞ്ചായത്ത് കണ്‍വീനർ എൻ.കെ. കുഞ്ഞുണ്ണി സന്ദേശം നൽകി.
ആന്റണിമാത്യു, (മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി,) കർഷക കോണ്‍ഗ്രസ് പ്രസിഡന്റ് ബഷീർ കോട്ടയിൽ, ഐഎൻടിയുസി പ്രസിഡന്റ് ടി.എൻ.ആസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എ.കെ.ഇബ്രാഹിം, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സാലു പാലാങ്കര, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിനോജ് സ്കറിയ, വാർഡ് മെംബർ ഡെയ്സി ചെറിയാൻ, പി.കെ.മുസ്തഫ, വാർഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്ടി.ജി.രാജു, വൈസ് പ്രസിഡന്റ് എം.എം. ജോണ്‍ എന്നിവർ പ്രസംഗിച്ചു.
കരിന്പുഴയുടെ മധ്യഭാഗത്തുള്ള കാടുകൾ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റണമെന്നും വന്യഗശല്യത്തിന് ശാശ്വത പരിഹാരം ഉടനെ കാണണമെന്നും ആവശ്യപ്പെട്ട് നിവേദനവും സമർപ്പിച്ചു. തോമസ് ഫിലിപ്പ്, കുഞ്ഞൂഞ്ഞ് ചിരത്തറ, പി.കെ. ജാഫർ, കുഞ്ഞുമുഹമ്മദ്, പൊന്നച്ചൻ തേവർവിളയിൽ എന്നിവർ നേതൃത്വം നൽകി.