കോഡൂർ പഞ്ചായത്ത് എംസിഎഫിൽ തീപിടിത്തം
1515569
Wednesday, February 19, 2025 5:39 AM IST
മലപ്പുറം: നൂറാടിയിൽ പ്രവർത്തിക്കുന്ന കോഡൂർ പഞ്ചായത്തിന്റെ ചെറുകിട മാലിന്യ ശേഖരണ കേന്ദ്രത്തിൽ (എംസിഎഫ്) തീപിടിത്തം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തുടർന്ന്. മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന അഞ്ചരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
കെട്ടിടത്തിന് അകത്തേക്കും തീ വ്യാപിച്ചതോടെ ഹരിത കർമ സേന പ്രവർത്തകരുടെ പണമടങ്ങിയ ബാഗ്, ഒരു മൊബൈൽ ഫോണ് എന്നിവ ഉൾപ്പെടെ കെട്ടിടത്തിലെ ഫർണിച്ചറുകളും ഫാനുകളും കത്തിനശിച്ചു. കൂടാതെ വെയിംഗ് മെഷീനും പ്ലാസ്റ്റിക് അമർത്തുന്ന മോട്ടാർ ഘടിപ്പിച്ച ഉപകരണവും കത്തി നശിച്ചിട്ടുണ്ട്.
പുറത്ത് നിന്ന് തീ ആളിപ്പടരുന്നത് കണ്ട് ഒന്നാംനിലയുള്ള എട്ട് ഹരിത കർമസേനാംഗങ്ങൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൾ സലീം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പോൾ വർഗീസ്, സീനിയർ ഫയർ റസ്ക്യു ഓഫീസർ കെ. മുഹമ്മദ്കുട്ടി എന്നിfവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.