വീട് വിട്ടിറങ്ങിയ വയോധിക മരിച്ച നിലയിൽ
1515413
Tuesday, February 18, 2025 10:27 PM IST
ചുങ്കത്തറ: വീട് വിട്ടിറങ്ങിയ വയോധികയെ ചുങ്കത്തറയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുത്ത് ദേവീ വിലാസത്തിൽ തങ്കമ്മ (71) യെയാണ് ചുങ്കത്തറ പ്രിയാ റോഡിൽ സ്വകാര്യ ക്വാർട്ടേഴ്സിന്റെ മുന്നിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി ഉപ്പട പൊട്ടൻതരിപ്പയിലെ മകൾക്കെപ്പമാണ് ഇവർ താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ഇവരെ കാണതായതിനെത്തുടർന്ന് മകൾ പോത്തുകൽ പോലീസിൽ പരാതി നൽകിയിരുന്നു. പൊട്ടൻതരിപ്പയിൽ നിന്ന് പോയ ഇവർ പള്ളിക്കുത്ത് കരിങ്കോറമണ്ണയിലെ സ്വന്തം വീട് വൃത്തിയാക്കിയ ശേഷം പിന്നീട് കാണാതാവുകയായിരുന്നു. പരാതിയെത്തുടർന്ന് പോത്തുകൽ പോലീസും നാട്ടുകാരും നത്തിയ അന്വേഷണത്തിലാണ് ഇന്നലെ ചുങ്കത്തറ പ്രിയ റോഡിലെ ആൾ താമസമില്ലാത്ത ക്വാർട്ടേഴ്സിന് മുന്നിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് എടക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മുഖത്ത് ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് അകത്ത് ചെന്നതാകാം മരണകാരണമെന്ന് കരുതുന്നു. മക്കൾ: മോഹനൻ, വിജയ, ബിന്ദു, സിന്ധു. മരുമക്കൾ: ശിവദാസൻ(മധു), സരസൻ, രാജീവ്.