ബസിന്റെ ചക്രത്തിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം
1515412
Tuesday, February 18, 2025 10:27 PM IST
വണ്ടൂർ: കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസിനിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരി ബസിന്റെ പിൻചക്രത്തിന് അടിയിൽപ്പെട്ട് മരിച്ചു. സിമി വർഷ (23) ആണ് മരിച്ചത്
തിരുവാലി പൂന്തോട്ടത്ത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. വാണിയന്പലം മൂന്നാംപടി വീട്ടിൽ വിജേഷും (29), ഭാര്യ സിമി വർഷയും ബുള്ളറ്റിൽ മഞ്ചേരിയിലേക്ക് മൊബൈൽ ഫോണ് വാങ്ങാൻ പോവുകയായിരുന്നു. ഇതിനിടെയാണ് പൂന്തോട്ടത്ത് വച്ച് അപകടം സംഭവിച്ചത്. ഭർത്താവിന് നിസാര പരിക്കേറ്റു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.