ബംഗളൂരുവിൽ കാറപകടത്തിൽ രണ്ടുവിദ്യാർഥികൾ മരിച്ചു
1515411
Tuesday, February 18, 2025 10:27 PM IST
നിലന്പൂർ: ബംഗളൂരുവിലുണ്ടായ കാറപകടത്തിൽ നിലന്പൂർ സ്വദേശിയായ വിദ്യാർഥി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. നിലന്പൂർ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ബഷീറിന്റെ മകൻ അർഷ് പി. ബഷീർ (22), കാർ ഓടിച്ചിരുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷഹൂബ് എന്നിവരാണ് മരിച്ചത്.
ബംഗളൂരു ബെന്നാർഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രി 10.30 തോടെയാണ് സംഭവം. അർഷ് പി. ബഷീറും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാർ വളവിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഇരുവരും കാറിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ബംഗളൂരുവിൽ എംബിഎ വിദ്യാർഥിയാണ് അർഷ് പി. ബഷീർ. മാതാവ്: സജ്ന. സഹോദരങ്ങൾ: അമൻ പി. ബഷീർ, ഹാലിം പി. ബഷീർ.