പ്രകൃതിവിരുദ്ധ പീഡനം: യുവാവിന് 51 വർഷം കഠിനതടവ്
1515370
Tuesday, February 18, 2025 4:05 AM IST
നിലന്പൂർ: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 34 വയസുകാരന് 51 വർഷം കഠിന തടവിനും 35000 രൂപ പിഴയടക്കുന്നതിനും നിലന്പൂർ പോക്സോ കോടതി ശിക്ഷ വിധിച്ചു.
വണ്ടൂർ കരുണാലയപ്പടി ചെന്പൻ വീട്ടിൽ അബ്ദുൾ റഹിമാൻ എന്ന ഷാനുവിനെയാണ് നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷിച്ചത്. പരാതിക്കാരനെസ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ 2019 മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലാണ് പ്രതി പീഡിപ്പിച്ചത്.
തുടർന്ന് പരാതിക്കാരന് പാരിതോഷികമായി പണവും മറ്റും കൊടുക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലന്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം.
നിലന്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി.വിഷ്ണുവാണ് കേസ് രജിസ്റ്റർ ചെയതത്. അസിസ്റ്റന്റ് സബ് ഇൻസ്പക്ടർ അൻവർ സാദത്ത് ഇല്ലിക്കൽ കേസന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസണ്‍ വിംഗിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.