ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം: കത്തോലിക്ക കോണ്ഗ്രസ്
1515368
Tuesday, February 18, 2025 4:05 AM IST
പെരിന്തൽമണ്ണ: ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് പെരിന്തൽമണ്ണ യൂണിറ്റ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച ന്യൂനപക്ഷ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം.
മലയോര കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയും വേണം. കേന്ദ്ര വനനിയമത്തിലെ പരിഹാരം കാണാവുന്ന സാധ്യതകൾ ഉപയോഗിച്ച് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.കത്തോലിക്ക കോണ്ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറന്പിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാ. ആന്റണി കാരിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. രൂപത സെക്രട്ടറി ഷാജി കണ്ടത്തിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ, രൂപത വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയേൽ, മേഖല പ്രസിഡന്റ് വർഗീസ് കണ്ണാത്ത്, രൂപത നിർവാഹക സമിതി അംഗം ബോബൻ കൊക്കപ്പുഴ, ജോർജ് ചിറത്തലയാട്ട്, ബിനോയ് മേട്ടയിൽ, ബിനിത നെല്ലിളേരി, ജെയിംസ് തെക്കേകുറ്റ്, ഷാജു അറയ്ക്കൽ നെല്ലിശേരി, ദീപു കോട്ടായിൽ എന്നിവർ പ്രസംഗിച്ചു. ഷീന വർഗീസ്, ഏബൽ കണ്ണാത്ത് എന്നിവർ നേതൃത്വം നൽകി.