സ്വരാജ് ട്രോഫി പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്
1515367
Tuesday, February 18, 2025 4:05 AM IST
മലപ്പുറം: തദ്ദേശ വകുപ്പ് 2023-24 വർഷത്തെ സ്വരാജ് ട്രോഫി, മഹാത്മാ അയ്യങ്കാളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മലപ്പുറം ജില്ലയിലെ പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കി. 125ൽ 110 മാർക്ക് നേടിയാണ് പെരുന്പടപ്പ് ഈ നേട്ടം കൈവരിച്ചത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം എടപ്പാൾ പഞ്ചായത്ത് നേടി. മുതുവല്ലൂർ ഗ്രാമപഞ്ചായത്തിനാണ് രണ്ടാംസ്ഥാനം. ഗ്രാമപഞ്ചായത്തുകൾക്കുള്ള ലൈഫ് മിഷൻ പുരസ്കാരം അമരന്പലം ഗ്രാമപഞ്ചായത്ത് നേടിയപ്പോൾ മുനിസിപ്പാലിറ്റിക്കുള്ള ലൈഫ് മിഷൻ പുരസ്കാരം പെരിന്തൽമണ്ണ നഗരസഭ സ്വന്തമാക്കി.