മാന്ത്രികർക്കായി ശില്പശാല നടത്തി
1515366
Tuesday, February 18, 2025 4:05 AM IST
എടവണ്ണ: മലയാളി മജീഷ്യൻസ് അസോസിയേഷൻ (എംഎംഎ) ജില്ലാ കമ്മിറ്റി മാന്ത്രികർക്കായി മാജിക് ആൻഡ് മെന്റലിസം ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
എടവണ്ണയിൽ നടന്ന പരിപാടി മജീഷ്യൻ നിലന്പൂർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുൽഫി മുത്തങ്ങോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുട്ടൻസ് കോട്ടക്കൽ, സംസ്ഥാന കമ്മിറ്റി അംഗം ലത്തീഫ് കോട്ടക്കൽ, സംസ്ഥാന മുൻ പ്രസിഡന്റ് ഇസ്ഹാഖ് പോരൂർ, ഷാജഹാൻ മന്പാട്, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ പ്രജിത്ത് മുല്ലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന മാജിക് വർക്ക്ഷോപ്പിന് അബൂബക്കർ തൃശൂരും മെന്റലിസം വർക്ക്ഷോപ്പിന് അക്ഷയ് ഓവനും നേതൃത്വം നൽകി. ടു മിനിട്ട് മാജിക് മത്സരത്തിൽ സുൽഫി മുത്തങ്ങോട് ഒന്നാംസ്ഥാനവും എം.എം. പുതിയത്ത് എടവണ്ണ രണ്ടാം സ്ഥാനവും നേടി.