ഇടവകദിനം ആചരിച്ചു
1515363
Tuesday, February 18, 2025 4:05 AM IST
ചുങ്കത്തറ: ചളിക്കൽപൊട്ടി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ദിനാചരണവും ആത്മീയ സംഘടനകളുടെ വാർഷികവും സംഘടിപ്പിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബിജു വട്ടകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു.
പോൾ പള്ളിമോളയിൽ, തന്പി പ്ലാന്തറയിൽ, ലാലി ജെയിംസ്, അബി ഏബ്രഹാം, ഷൈനി ബിജു, മാത്യു തലക്കാവിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വേദ വിജ്ഞാനി അവാർഡ് ദാനവും കലാപരിപാടികളും നടത്തി. കഴിഞ്ഞ ഒരു വർഷം സെന്റർ, ഭദ്രാസന തലങ്ങളിൽ നടന്ന പരിപാടികളിൽ വിജയികളായവരെ ഇടവക അനുമോദിച്ചു. തുടർന്ന് ഒരു വർഷത്തെ കർമപദ്ധതികൾക്ക് രൂപം നൽകി.