നാടുകാണിച്ചുരത്തിൽ മാലിന്യ നിർമാർജന യാത്ര
1515360
Tuesday, February 18, 2025 4:05 AM IST
വഴിക്കടവ്: ആർജി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നാടുകാണിച്ചുരം പാതയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. വഴിക്കടവ് ആനമറി വനം ചെക്ക്പോസ്റ്റ് മുതൽ കേരള അതിർത്തി വരെയാണ് മാലിന്യനിർമാർജന യാത്ര നടത്തി പാതയിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീർ മണൽപ്പാടം, ശിഹാബ് പുളിയഞ്ചാലി, പി.ടി. സജീർ, ബോബി സി. മാന്പ്ര, നാസർ ബാവ, അഷ്റഫ് മരുത, അനീഷ് പത്താക്കൽ, അമാൻ മരുത, പി. ഷിൽജ എന്നിവർ നേതൃത്വം നൽകി.