റോഡ് ഉദ്ഘാടനം ചെയ്തു
1515359
Tuesday, February 18, 2025 4:05 AM IST
മഞ്ചേരി: പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിച്ച മഞ്ചേരി നെല്ലിപ്പറന്പ് - കോഴിക്കോട്ടുക്കുന്ന് റോഡിന്റെയും ഡ്രൈനേജിന്റെയും ഉദ്ഘാടനം മഞ്ചേരി നഗരസഭ ചെയർപേഴ്സണ്‍ വി.എം. സുബൈദ നിർവഹിച്ചു. കൗണ്‍സിലർമാരായ എൻ.കെ. ഉമ്മർഹാജി, അഷ്റഫ് കാക്കേങ്ങൽ, ഷൈമ ആക്കല, സ്വതന്ത്ര കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എം.പി.എം. ഇബ്രാഹിം കുരിക്കൾ, പി. നൗഫൽ, സമീർ കല്ലായി, എൻ.കെ. ജാബിർ, പി. അഹമ്മദ്, പി. ഫർഷാദ്, ഇബ്രാഹിം കാക്കേങ്ങൽ എന്നിവർ പങ്കെടുത്തു.