‘എൻട്രൻസ് പരീക്ഷകളിലെ സമ്മർദം ഒഴിവാക്കാൻ നടപടി വേണം’
1515358
Tuesday, February 18, 2025 4:05 AM IST
മലപ്പുറം: എൻട്രൻസ് പരീക്ഷകളിലെ മാനസിക സമ്മർദം കുട്ടികൾക്ക് പീഡനമായി മാറുന്നതായും ഇത് കുട്ടികളെ ആത്മഹത്യയിലേക്ക് വരെ നയിക്കുന്നതായും ഇതൊഴിവാക്കാൻ പരീക്ഷാ നടപടിക്രമങ്ങൾ പുനക്രമീകരിക്കണമെന്നും എൻഎസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം എൻസിപിഎസ് ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. എൻഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ.എം. ഹിബത്തുള്ള പ്രമേയംഅതരിപ്പിച്ചു. എൻവൈസിഎസ് സംസ്ഥാന സെക്രട്ടറി ഷിബിൻ തൂത, അബുലൈസ്തേഞ്ഞിപ്പലം, വിനോദ് മേച്ചേരി, സെക്രട്ടറി അതുൽ വിജയ്, ഇസ്ഹാക്ക് ചൊക്ലി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: കെ. സുരേഷ് ബാബു (പ്രസിഡന്റ്), ദിവ്യ ബിജേഷ്, സൽമ തസ്നി(വൈസ് പ്രസിഡന്റുമാർ), അതുൽ വിജയ് (ജനറൽ സെക്രട്ടറി), പി.പി. ധനീഷ്, കെ.സി. ശ്രീരാജ് (ജോയിന്റ് സെക്രട്ടറിമാർ), ഇസ്ഹാഖ് ചൊക്ലി (ട്രഷറർ). സംസ്ഥാന ജനറൽ കൗണ്‍സിലിലേക്ക് പി.കെ.എം. ഹിബത്തുള്ള, അതുൽ വിജയ്, ഇസ്ഹാഖ് ചൊക്ലി, ദിവ്യ ബിജേഷ് എന്നിവരെയും തെരഞ്ഞെടുത്തു.