ബഡ്സ് സ്കൂളിന് ശിലയിട്ടു
1515357
Tuesday, February 18, 2025 4:05 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ജനതയുടെ ഒത്തൊരുമയുടെ ഫലമാണ് ബഡ്സ് സ്കൂളിന് സ്വന്തം കെട്ടിട നിർമാണം ആരംഭിക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.എൻ. വാസവൻ. കെട്ടിട നിർമാണത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ നൽകാമെന്ന് ഉറപ്പ് നൽകിയ എ.പി. അനിൽകുമാർ എംഎൽഎയുടെ സംഭാവന വലുതാണെന്നും മന്ത്രി പറഞ്ഞു.
കരുവാരകുണ്ടിൽ നിർമിക്കുന്ന ബഡ്സ് സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മു, ബ്ലോക്ക് മെന്പർ പി.ഷൈലേഷ്, മഠത്തിൽ ലത്തീഫ്, ഷീന ജിൽസ്, ഷീബാ പള്ളിക്കുത്ത് എന്നിവർ പ്രസംഗിച്ചു.