കുന്നിടിച്ച് മണ്ണെടുക്കുന്നത് തടഞ്ഞു; രണ്ട് വാഹനങ്ങള്‍ പിടികൂടി
1513259
Wednesday, February 12, 2025 4:51 AM IST
കരുവാരകുണ്ട്: സംസ്ഥാന പാതയോരത്തെ കുന്നിടിച്ച് മണ്ണെടുക്കുന്നത് അധികൃതര്‍ തടഞ്ഞു. മണ്ണ് നീക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ടിപ്പര്‍ ലോറികള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കുന്നിടിച്ച് മണ്ണെടുത്ത് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള തണ്ണീര്‍ത്തടം ഉള്‍പ്പെടെയുള്ളവ നികത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.
പോലീസും റവന്യൂ സംഘവുമെത്തിയാണ് മണ്ണെടുപ്പ് തടഞ്ഞത്. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാനപാതയില്‍ ചിറക്കലിലാണ് കുന്നിടിച്ച് മണ്ണെടുക്കുന്നത്. മണ്ണെടുത്ത് ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള സ്ഥലം ഉള്‍പ്പെടെ തണ്ണീര്‍ത്തടങ്ങളില്‍ മണ്ണിട്ട് നികത്തുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ പരാതി ഉന്നയിച്ചിരുന്നു.
പോലീസിലും ഗ്രാമപഞ്ചായത്ത് അധികൃതര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലീസും റവന്യൂ അധികാരികളും മണ്ണെടുപ്പ് തടഞ്ഞത്. മണ്ണെടുക്കുന്നത് സമീപവാസികള്‍ക്ക് ഭീഷണിയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.