സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
1513028
Tuesday, February 11, 2025 4:45 AM IST
മഞ്ചേരി: റേഷന്‍ കടകളില്‍ അവശ്യസാധനങ്ങള്‍ അത്യാവശ്യത്തിന് പോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ റേഷന്‍ നയത്തിനെതിരേ മഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
അരിയെവിടെ സര്‍ക്കാരേ...? എന്ന മുദ്രാവാക്യമുയര്‍ത്തി മഞ്ചേരി പട്ടണത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരം ചുറ്റി കച്ചേരിപ്പടിയില്‍ മിനി സിവില്‍ സ്റ്റേഷനില്‍ എത്തിയതോടെ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ധര്‍ണ കെപിസിസി മെമ്പര്‍ പറമ്പന്‍ റഷീദ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുസ്സൈന്‍ വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പര്‍ വി. സുധാകരന്, ഡിസിസി ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി, കെഎസ്യു ജില്ലാ പ്രസിഡന്റ് ഇ.കെ. അന്‍ഷിദ്, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് കെ.വി. ഇസ്ഹാഖ്, മൊറയൂര്‍ ബ്ലോക്ക് പ്രസിഡന്റ് അജ്മല്‍ ആനത്താന്‍, അരീക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. പ്രിയേഷ്, ഹനീഫ മേച്ചേരി, ഷൈജല്‍ ഏരിക്കുന്നന്‍, പി.കെ. സത്യപാലന്, സി.കെ. ഗോപാലന്, ബാലകൃഷ്ണന് പയ്യനാട് തുടങ്ങിയവര്‍ സംസാരിച്ചു.