നി​ല​മ്പൂ​ർ: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ക​നോ​ലി പ്ലോ​ട്ടി​നു സ​മീ​പ​മു​ള്ള ടി​ക് ആ​ൻ​ഡ് ബ്രേ​ക്ക് ക​ട​യി​ലേ​ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 11.20ഓ​ടെ കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല നി​ല​മ്പൂ​രി​ൽ നി​ന്നും മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.