നിരാശ്രയര്ക്കൊപ്പം നേതാവിനെ അനുസ്മരിച്ച് വ്യാപാരികള്‍
1513260
Wednesday, February 12, 2025 4:54 AM IST
മഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന മുന്‍ പ്രസിഡന്റ് അന്തരിച്ച ടി. നസ്റുദ്ദീനെ അനുസ്മരിക്കുന്നതിന് മഞ്ചേരിയിലെ വ്യാപാരികള്‍ തെരഞ്ഞെടുത്തത് സല്‍വ കെയര്‍ ഓള്ഡ്ഏജ് ഹോം.
മഞ്ചേരി യൂത്ത് വിംഗ് കമ്മിറ്റിയാണ് ഉറ്റവരും ഉടയവരും കൈയൊഴിഞ്ഞ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം സമയം ചെലവഴിച്ച് നേതാവിനെ അനുസ്മരിച്ചത്. അന്തേവാസികള്‍ക്ക് വീല്‍ചെയര്‍, വാക്കര്‍ തുടങ്ങിയവ സമ്മാനിക്കാനും വ്യാപാരികള്‍ മറന്നില്ല.
ജില്ലാ വൈസ് പ്രസിഡന്റ് നിവില്‍ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സക്കീര്‍ ചമയം, ട്രഷറര്‍ അല്‍ത്താഫ്, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് താജുദ്ദീന് ഉറുമാഞ്ചേരി, ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറി ആരിഫ് കരുവാരകുണ്ട്, ജില്ലാ സെക്രട്ടറി സുനീഷ് പാണ്ടിക്കാട്, ജില്ലാ ട്രഷറര്‍ റസാഖ് മഞ്ചേരി,
യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് സമീര്‍ വല്ലാഞ്ചിറ, സെക്രട്ടറി ഫസലുല്‍ ഹഖ്, ട്രഷറര്‍ കെ.സി. നൗഷാദ്, ശരീഫ് സിഗ്മ, നൗഷാദ് കൂള്തണ്ടര്, സുല്‍ഫി കച്ചേരിപ്പടി, മുനീര്‍ ഐ സ്റ്റൈല്‍ എന്നിവര്‍ പങ്കെടുത്തു.