കെപിഎസ്ടിഎ മാതൃകാ പരീക്ഷ നടത്തി
1512736
Monday, February 10, 2025 4:59 AM IST
മലപ്പുറം: കെപിഎസ്ടിഎ മലപ്പുറം ഉപജില്ലാ എല്‍എസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. ഉപജില്ലാതല ഉദ്ഘാടനം മലപ്പുറം എയുപി സ്കൂളില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി. മനോജ് കുമാര്‍ നിര്‍വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി. മുഹ്സിന അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഹാരിസ് ബാബു, മലപ്പുറം ബ്രാഞ്ച് പ്രസിഡന്റ് പി. ശരത്, ബ്രാഞ്ച് ട്രഷറര്‍ ഷഹീര്‍ കളത്തിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.
അഞ്ച് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പൊന്മളയില് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടക്കാടന്‍, കോഡൂരില്‍ വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, കോട്ടക്കലില്‍ ഡിസിസി സെക്രട്ടറി പി. രാജന്, പൂക്കോട്ടൂരില്‍ കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. രഞ്ജിത്ത് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. 1300 ലേറെ കുട്ടികള്‍ പങ്കെടുത്തു.