വന്യമൃഗശല്യം; കാഞ്ഞിരപ്പുഴ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
1513027
Tuesday, February 11, 2025 4:45 AM IST
എടക്കര: വന്യമൃഗശല്യത്തിനെതിരേ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് ഓഫീസിലേക്ക് കര്‍ഷകസംഘം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വെള്ളിമുറ്റം വനത്തില്‍ തമ്പടിച്ച കാട്ടാനയെ തുരത്താനുള്ള നടപടി സ്വീകരിക്കുക, പ്രദേശത്ത് വന്യമൃഗ ശല്യം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുക, കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കാഞ്ഞിരപ്പുഴ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ച് കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ വില്ലേജ് കമ്മറ്റി പ്രസിഡന്റ് ലിയാഖത്തലി കോടാലി പൊയില്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം. സുകുമാരന്‍, കര്‍ഷക സംഘം ഏരിയ സെക്രട്ടറി എ.ടി. റെജി, ലോക്കല്‍ സെക്രട്ടറി പി.വി. രാജു, പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജന്, ഹംസ സി. ഇണ്ണിമാന്, അഡ്വ. എം.പി. അജി എന്നിവര്‍ സംസാരിച്ചു.