സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് ഓഫീസ് തുറന്നു
1513227
Wednesday, February 12, 2025 4:19 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് പ്രത്യേകമായി ഒരുക്കിയ ഓഫീസ് മുറികള്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഭരണകാര്യാലയത്തിന്റെ പിന്‍ഭാഗത്തായുള്ള ഐക്യുഎസി -ഗവേഷണ ഡയറക്ടറേറ്റ് കെട്ടിടത്തിലാണ് നാല് ചേംബറുകള്‍ ഒരുക്കിയിട്ടുള്ളത്.
സിന്‍ഡിക്കേറ്റംഗങ്ങളെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് സന്ദര്‍ശിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഓഫീസ് സംവിധാനം പ്രയോജനപ്പെടും.