മൂന്നുപേർക്ക് കടന്നൽ കുത്തേറ്റു
1513024
Tuesday, February 11, 2025 4:37 AM IST
പെരിന്തൽമണ്ണ: കടന്നലിന്റെ കുത്തേറ്റ് ഒരു കുടുംബത്തിലെ മൂന്നുപേരെ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.അങ്ങാടിപ്പുറം പരിയാപുരം ചക്കിടിയിൽ വക്കാട്ടിൽ ശ്രീകുമാർ ( 75 ), ഭാര്യ ലക്ഷ്മി ( 65), മകൻ ശ്രീജിത്ത് (37) എന്നിവരെയാണ് കടന്നലിന്റെ കുത്തേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. റെയിൽവേ ലൈനിൽ ഇലക്ട്രിക് സംബന്ധമായ പ്രവർത്തികൾ നടക്കുന്നതിനിടെ കടന്നലിന്റെ കൂട് ഇളകിയതാണെന്നാണ് പറയപ്പെടുന്നത്.